ചടയമംഗലത്ത് നിന്ന് കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്ത് നിന്ന് ഒരാഴ്ച്ച മുമ്പ്  കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഓട്ടം പോകുന്നുവെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ആറാം തിയതി വൈകിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഷിബു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ചടയമംഗലത്ത് കല്ലടയാറിന്റെ തീരത്ത് നിന്നു കഴിഞ്ഞ ദിവസം ഷിബുവിന്റെ ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. വാഹനത്തിന്റെ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു.

പോലീസിന്റെ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു ഷിബുവിന്റെ ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ആറ്റില്‍ നടത്തിയ പരിശോധനയില്‍ ഷര്‍ട്ട് ലഭിച്ചു. ഉടുപ്പിന്റെ ബട്ടണ്‍സുകള്‍ എല്ലാം പൊട്ടിയിരുന്നു . പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഷിബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത് . വസ്ത്രത്തില്‍ രക്ത കറയുണ്ട്. ശരീരത്തില്‍ മുറിവുകളും. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...