ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ് ; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് വീണിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു.

പ്രളയത്തിന് ശേഷം ഇത് നാലാം തവണയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശുന്നത്. ഈ വര്‍ഷം ജനുവരിയിലും ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. ചാലക്കുടി ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തായിരുന്നു കാറ്റ് വീശിയിരുന്നത്. അതിന് മുന്‍പ് രണ്ട് തവണ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...