ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 ഓളം പേര്‍ മരിച്ചതായി സൂചന

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വന്‍ വെള്ളപ്പൊക്കത്തില്‍ 150 ഓളം പേര്‍ മരിച്ചതായി സൂചന. 100 -150 പേരെ കാണാനില്ലെന്ന്​ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് സ്​ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്​ 600 സൈനികരും ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന്​ ട്രൂപ്പുകളും സ്​ഥലത്തെത്തി. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അറിയിച്ചു. മിന്നല്‍ പ്രളയത്തിനുള്ള സാധ്യത സംബന്ധിച്ച്‌​ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന്​ ജോഷിമഠില്‍ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ്​ വെള്ളപ്പൊക്കമുണ്ടായത്​. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയാണ്.

ഋഷിഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്​ കാണാതായവരില്‍ അധികവും. ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.

ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലും മിര്‍സപുരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട്​ ഒഴിയാന്‍ ആവശ്യ​​പ്പെട്ടു. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 1070 / 9557444486.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...