”വയറു വേദനിക്കുന്നു”എന്നു പറഞ്ഞിട്ടും ആശുപത്രിയിലാക്കാന്‍ കൂട്ടാക്കിയില്ല : ചന്ദ്രന്റെ മരണം വേദനയില്‍ പുളഞ്ഞ്‌

For full experience, Download our mobile application:
Get it on Google Play

ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ”വയറു വേദനിക്കുന്നു” എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.
ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ(തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്‍ത്തുന്നവര്‍ വീണുകിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മേയ് 28-ന് പെരുങ്ങുഴി ശവപാര്‍പതി ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെയാണ് തുളസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് തുണികൊണ്ട് കെട്ടിയിട്ടശേഷമായിരുന്നു വിചാരണ. ചന്ദ്രനെ കെട്ടിയിട്ട് മോഷണത്തെക്കുറിച്ച്‌ ചോദിക്കുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ദൃശ്യങ്ങളില്‍ ചന്ദ്രന്‍ അവശനായിരുന്നു. എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്പ് ചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് എത്തുമ്പോഴും ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും മര്‍ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....