ചങ്ങാതി പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനുള്ള ചങ്ങാതി പദ്ധതിക്ക് റാന്നി അങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മാര്‍ച്ച് 30ന് മുമ്പായി പ്രാഥമിക സ്ഥിതി വിവര പഠനം, വാര്‍ഡ് തല സംഘാടക സമിതി രൂപീകരണം, സര്‍വെ ടീം രൂപീകരണം  തുടങ്ങിയ പ്രവര്‍ത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു.

ഏപ്രില്‍ ആദ്യ വാരം പദ്ധതി ഉദ്ഘാടനവും ഏപ്രില്‍ രണ്ടാം വാരം പഠിതാക്കളെ കണ്ടെത്തുന്നതിന് ജനകീയ സര്‍വേയും നടത്തും. സര്‍വേയില്‍ കണ്ടെത്തുന്ന പഠിതാക്കളുടെ എണ്ണം കണക്കാക്കി ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിക്കുകയും അവര്‍ക്ക്   പരിശീലനം നല്‍കുകയും ചെയ്യും. മെയ് ആദ്യവാരം ക്ലാസുകള്‍ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യരക്ഷാധികാരി, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംപി, എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികള്‍, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്- വൈസ് ചെയര്‍മാന്‍. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനര്‍, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,

വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തൊഴിലുടമകള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, പോലീസ്, എക്‌സൈസ് വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ ബി. സുരേഷ്, മെമ്പര്‍മാരായ അഞ്ജു ജോണ്‍ ആന്‍ഡ്രൂസ്, ബ്ലോക്ക് പ്രേരക് ഒ. ബിന്ദു, പ്രേരക് ലിസിയാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...