സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മാലിന്യ ടാങ്ക് നിറഞ്ഞ് ഹൈവേയിലേക്ക് മാലിന്യം ഒഴുകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ കൊട്ടാരമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സ്ഥാപനത്തിന്‍റെ മാലിന്യ ടാങ്ക് നിറഞ്ഞ് ഹൈവേയിലേക്ക് മാലിന്യം ഒഴുകുന്നതായി പരാതി. ഈ സ്ഥാപനത്തിന്‍റെ മുമ്പിലുള്ള മാലിന്യ ടാങ്കിലെ മലിന ജലം ടാങ്ക് കവിഞ്ഞൊഴുകി ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിലേയ്ക്കാണ് ഒഴുകുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മുതൽ റോഡിലേയ്ക്ക് ഒഴുകുന്ന ദുർഗന്ധം നിറഞ്ഞ മലിനജലം നടപ്പാതയിലും റോഡിലും ഒഴുകുകയാണ്. നിരവധി ആൾക്കാർ കടന്നുപോകുന്ന വഴിയാണ് ഇത്. ഇതേ കുറിച്ച് സ്ഥാപനത്തിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ നീക്കം ചെയ്തോളാം എന്നുള്ള ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്. സ്ഥാപനത്തിന്‍റെ മുമ്പിലെ സെപ്റ്റിടാങ്കിൽനിന്നാണ് മാലിന്യം ഒഴുകുന്നത്. ഇത് സംബന്ധിച്ച് നശസഭാ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.