പത്ത് ലി​റ്റര്‍ ചാരായവും 20 ലി​റ്റര്‍ കോടയുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓണക്കാല വില്‍പ്പനയ്ക്കായി വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ ചാരായം വാറ്റുകയായിരുന്ന യുവാവിനെ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കിഴക്കേ കല്ലട തെക്കേമുറി മുട്ടം തൈവിളാകം വീട്ടില്‍ രെജന്‍ ദാസിനെയാണ് (34) പത്ത് ലി​റ്റര്‍ ചാരായവും 20 ലി​റ്റര്‍ കോടയുമായി പിടികൂടിയത്. ലോക്ക് ഡൗണ്‍ കാലത്ത് സമാനരീതിയില്‍ ചാരായം വാറ്റിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു.

കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.മനോജ്‌ ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ രഘു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിഥിന്‍, അജിത്, ജൂലിയന്‍ ഡ്രൈവര്‍ നിഷാദ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...