Friday, April 19, 2024 8:01 pm

നായയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി ; ട്വിറ്ററിൽ രക്ഷക പരിവേഷം

For full experience, Download our mobile application:
Get it on Google Play

വീണ്ടും ചർച്ചവിഷയമായി ചാറ്റ്ജിപിടി. ഇക്കുറി രക്ഷകന്റെ റോളിലാണ് വരവ്. വളർത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ചിരിക്കുന്നത്. വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത് ട്വിറ്റർ ഉപയോക്താവായ കൂപർ എന്നയാളാണ്.

Lok Sabha Elections 2024 - Kerala

തന്റെ വളർത്തുനായ ‘സാസി’ക്ക് അസുഖം വന്നപ്പോൾ പല വെറ്ററിനറി ഡോക്ടർമാരെയും കാണിച്ചു. ഫലമുണ്ടായില്ല. അവസാനം ചാറ്റ് ജിപിടി 4ൽ രോഗ ലക്ഷണങ്ങൾ കാണിച്ചു നോക്കി. ചാറ്റ് ജിപിടി കൃത്യമായ പരിഹാരം നിർദേശിച്ചു. അതനുസരിച്ചതോടെ അസുഖം പൂർണമായി മാറിയെന്നും കൂപ്പർ ട്വിറ്റിൽ പറയുന്നു. നായക്ക് അസുഖം വന്നപ്പോൾ ആദ്യം വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെയാണ് ചികിത്സിച്ചത്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ ജിപിടിയുടെ സഹായം തേടുകയായിരുന്നു.

സാസിയുടെ രക്തചംക്രമണവും രോഗലക്ഷണങ്ങളും അവസ്ഥയും ഹീമോലിറ്റിക് അനീമിയയെ (IMHA) സൂചിപ്പിക്കുമെന്ന് ചാറ്റ് ജിപിടിയാണ് പറഞ്ഞു തന്നത്. പുതിയ വിവരങ്ങളോടെകൂപ്പർ മറ്റൊരു മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം രോഗനിർണയം സ്ഥിരീകരിക്കുകയും സാസിയെ ഉചിതമായ രീതിയിൽ ചികിത്സിക്കുകയും ചെയ്തു. പെട്ടെന്നുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്. കൂപ്പറിന്റെ ട്വിറ്റ് വൈറലായിട്ടുണ്ട്.

സാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് ചാറ്റ്ജിപിടി. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജിപിടി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മനുഷ്യൻ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ് സൂചനകൾ. ഇത്തരത്തിലുള്ള 20 പ്രഫഷനുകളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകൾ പോലും എളുപ്പത്തിൽ പാസായി ചാറ്റ് ജിപിടി മികവ് തെളിയിച്ചത് വാർത്തയിൽ ഇടം നേടിയതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ വോട്ട് : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്തത് 9,510 പേര്‍

0
പത്തനംതിട്ട : അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് നാളെ (20) മുതല്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍...

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...