ഭക്ഷ്യസുരക്ഷ വകുപ്പിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വാങ്ങുന്ന നടപടി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. സർക്കാരിന് വിശദമായ റിപ്പോർട്ട് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഗുണമേന്മകുറഞ്ഞ ആഹാരസാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ കമ്മീഷണർമാരുടെ ഓഫീസുകളിലും, ലാബുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ഭക്ഷണ സാമ്പിൾ ശേഖരണം ദൃശ്യമായി പകർത്തണമെന്ന നിർദ്ദേശം ഒരു ജില്ലയിലും പാലിക്കപ്പെടുന്നില്ലെന്നു കണ്ടെത്തി.

നിലവാരമില്ലാത്തതും തെറ്റായ ബ്രാൻഡുമായ ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ സാഹചര്യം ഒരുക്കി, കാലതാമസം ഉണ്ടാക്കി വീഴ്ച വരുത്തുന്ന ഭക്ഷ്യ ഉൽപാദകാരെയും വിതരണക്കാരെയും രക്ഷപ്പെടുത്തുന്നു, ഇങ്ങനെയുള്ള കാര്യങ്ങളും പരിശോധനയില്‍ തെളിഞ്ഞു. റിട്ടേൺ ഫയൽ ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉടന്‍ തന്നെ വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലന്‍സ് പരിശോധന. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....