നിധി പുറത്തെടുക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ് ദമ്പതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടി

For full experience, Download our mobile application:
Get it on Google Play

ഹാസന്‍ : കൃഷിയിടത്തില്‍ മറഞ്ഞിരിക്കുന്ന നിധി പുറത്തെടുക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ്  ദമ്പതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വ്യാജ സിദ്ധനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കര്‍ണാടക പോലീസ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. അരകലഗുഡു ദൊഡ്‌മാഗെ സ്വദേശികളായ മഞ്ചഗൗഡയുടെയും ലീലാവതിയുടെയും പരാതിയില്‍ വ്യാജ സിദ്ധന്‍ ദൊഡഹള്ളി സ്വദേശി സ്വാമിജി മഞ്ജുനാഥിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

കൃഷിയിടത്തില്‍ നിധി ഉണ്ടെന്നും തന്റെ ദൈവികശക്തി ഉപയോഗിച്ച്‌ നിധി പുറത്തെടുക്കാന്‍ സഹായിക്കാമെന്നുമായിരുന്നു വ്യാജ സിദ്ധന്‍ ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചത്. നിധി കണ്ടെത്താന്‍ ചില പൂജകള്‍ നടത്തണമെന്നും അതിനായി ഇരുവരും തോട്ടത്തിലേക്ക് വരണമെന്നും സിദ്ധന്‍ ദമ്പതികളെ അറിയിക്കുകയായിരുന്നു. പൂജകള്‍ക്ക് ശേഷം സിദ്ധന്‍ പറമ്പില്‍ മുന്‍കൂട്ടി കുഴിച്ചിട്ട സ്വര്‍ണം പൂശിയ 3 കിലോ ഭാരമുള്ള വെള്ളി വിഗ്രഹം പുറത്തെടുത്തു.

തുടര്‍ന്ന് വിഗ്രഹത്തില്‍ രക്തം അഭിഷേകം ചെയ്യണമെന്ന് പറഞ്ഞ് ലീലാവതിയുടെ വിരല്‍ മുറിച്ചു. വിരല്‍ മുറിച്ചതിനെ തുടര്‍ന്ന് ലീലാവതിയുടെ ഞരമ്പിനും ക്ഷതമേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. സംഭവത്തിന് ശേഷം പണം കൈപ്പറ്റി സിദ്ധന്‍ മുങ്ങി. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്‌തു. പന്തികേട് തോന്നിയ ദമ്പതികള്‍ വിഗ്രഹം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്നത് വ്യക്തമായത്. തുടര്‍ന്ന് അരകലഗുഡു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....