സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌.കെ.എം) നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ഗാസിപൂര്‍: സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ (എസ്‌.കെ.എം) നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) ദേശീയ വക്താവുമായ രാകേഷ് ടിക്കായത്ത് കസ്റ്റഡിയില്‍. ഗാസിപൂരില്‍ വെച്ചാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ ജന്തര്‍ മന്ദിറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ടിക്കായത്തിനെ ഡല്‍ഹി അതിര്‍ത്തിയിലാണ് പോലീസ് തടഞ്ഞത്. ഗാസിപൂരില്‍ നിന്ന് ടിക്കായത്തിനെ മധു വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ടിക്കായത്ത് ആരോപിച്ചു. സര്‍ക്കാരിന്റെ  നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഈ അറസ്റ്റ് പുതിയ വിപ്ലവം കൊണ്ടുവരും. അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും. നിര്‍ത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല,” -ടിക്കായത്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഗോപാല്‍ റായ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ അപലപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...