ഷിയാസ് കരീമിനെതിരെയുള്ള യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള വിദേശ വ്യവസായിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു.

പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി. താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് യുവതി പരാതിപ്പെട്ടിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...