ചെന്നൈ : നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്നാട് ബാലാവകാശ കമ്മീഷന് പരാതി. കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന പരാതി നൽകിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്‌തു. കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും വീഡിയോകൾ വ്യാപകമായി പുറത്തുവരുന്നുവെന്നും വിജയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികളെ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. വീഡിയോയിലുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം എന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്കും സംഘടന കത്ത് നൽകിയിരിക്കുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























