ഏലയ്‌ക്ക നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഏലയ്‌ക്ക എത്തിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ പിടിയില്‍. വണ്ടന്‍മേട് സ്വദേശി വിജയകുമാറാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പനയിലെ ഒരു വ്യാപാരിയില്‍ നിന്നും 25.5 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിട്ടാണ് കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ ഏലയ്‌ക്ക എത്തിച്ച്‌ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ഇയാള്‍ പണം തട്ടിയത്. 23 ലക്ഷം രൂപ അക്കൗണ്ടിലും 3.5 ലക്ഷം രൂപ നേരിട്ടുമാണ് ഇയാള്‍ കൈപ്പറ്റിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഏലയ്‌ക്ക ലഭിക്കാതെ വന്നപ്പോള്‍ വ്യാപാരി വിജയകുമാറിനെ ബന്ധപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല.

തുടര്‍ന്ന് കട്ടപ്പന പോലീസില്‍ വ്യാപാരി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ടൗണില്‍ നിന്നും തട്ടിപ്പ് വീരന്‍ പിടിയിലായത്. പ്രതി ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന് പുറമെ, ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 49 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തി വരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...