ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി ; അസമില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസമില്‍ ബി.ജെ.പി സര്‍ക്കാരിന് തിരിച്ചടിയായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി. തിങ്കളാഴ്ചയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ബാങ്കിലെത്തിയപ്പോഴാണ് ചെക്ക് മടങ്ങിയ കാര്യം അറിയുന്നത്. ഗായിക നഹിദ് അഫ്രിന്‍ പാടാത്ത ഗാനത്തിന് മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട എട്ടാമത് അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ചെക്ക് വിവാദത്തിലും കുടുങ്ങിയിരിക്കുകയാണ്.

അമൃത് പ്രീതം (സൗണ്ട് ഡിസൈന്‍), ദേബജിത് ചാങ്മൈ (സൗണ്ട് മിക്സിംഗ്), പ്രഞ്ജല്‍ ദേക (സംവിധാനം), ദേബജിത് ഗയാന്‍ (സൗണ്ട് ഡിസൈനും മിക്സിംഗും), ബെഞ്ചമിന്‍ ഡൈമറി (അഭിനയം) തുടങ്ങിയ പ്രമുഖ സിനിമാ താരങ്ങള്‍ക്കു കൈമാറിയ ചെക്കുകളും ബൗണ്‍സ് ആയതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്ന് അവാര്‍ഡ് ജേതാക്കളിലൊരാളായ അപരാജിത പൂജാരി പി.ടി.ഐയോട് പറഞ്ഞു. അസം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് & ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളില്‍ കള്‍ച്ചറല്‍ അഫയേഴ്സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ സാംസ്‌കാരിക മന്ത്രി ബിമല്‍ ബോറ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...