ചേന്ദമംഗലം കൂട്ടക്കൊലയിൽ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പറവൂരിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരം പേജുകളുള്ള കുറ്റപത്രമാണ് പറവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് കൃത്യം നടന്ന് ഒരു മാസത്തിന് ശേഷമാണ്. ചേന്ദമംഗലത്തെ കൊലപാതകം മുൻ വൈരാഗ്യത്തോടെയുള്ളത് ആണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജിതിൻ ബോസിൻ്റെ കുടുംബത്തോട് ഋതുവിന് അടങ്ങാത്ത പകയാണ് ഉള്ളത്. ക്രൂര കൃത്യത്തിന് ശേഷം ‘പക തീർത്തു’ എന്ന് ഇയാൾ വിളിച്ചു പറഞ്ഞതായാണ് സാക്ഷിമൊഴി. ഇയാൾ ലഹരിക്കടിമയാണെങ്കിലും മാനസിക പ്രശ്നങ്ങൾ ഇല്ല. അയൽവീട്ടിൽ അതിക്രമിച്ച് കയറിയാണ് 3 പേരെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി തലക്കടിച്ച് കൊന്നത് കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ്. ഗുരുതരമായി പരിക്കേറ്റ ജിതിൻ ചികിത്സയിൽ തുടരുകയാണ്. ഋതുവിന് മാനസിക വിഭ്രാന്തി ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾ ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. ഒരു മാസത്തിനകം തന്നെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം സാക്ഷികളെയും 60 അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ്. 112 സാക്ഷികളാണ് കേസിലുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...