ചെങ്ങന്നൂര്‍ നഗരസഭ ബജറ്റ് അവതരിപ്പിച്ചു ; മാലിന്യ സംസ്കരണത്തിന് മൂന്നു കോടിയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭ 2022-23 വര്‍ഷത്തെ ബജറ്റില്‍ 249704179 രൂപ വരവും 230245503 രൂപ ചെലവും 19458676 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അവതരിപ്പിച്ചു. സംപൂര്‍ണ്ണ പാര്‍പ്പിടത്തിനും കുടിവെള്ള വിതരണത്തിനും സമഗ്ര മാലിന്യ സംസ്കരണത്തിനും  പ്രാധാന്യം നല്‍കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അവതരിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു.

സമഗ്ര മാലിന്യ സംസ്കരണം, സമ്പൂര്‍ണ്ണ പാര്‍പ്പിടം, കുടിവെള്ള വിതരണം, കായിക – യുവജന – വനിതാ – വയോജന ക്ഷേമം, മൃഗസംരക്ഷണം – ക്ഷീര വികസനം, മത്സ്യകൃഷി വികസനം, ചെറുകിട വ്യവസായം എന്നിവയ്ക്കു പുറമേ
അംഗന്‍വാടി, കിണര്‍ നിര്‍മ്മാണം, വയോക്ലബുകള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങി വിവിധ സേവനമേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍, നഗരത്തിലെ 27 വാര്‍ഡുകളിലും അനുയോജ്യമായ സ്ഥലത്ത് പ്രകൃതി സൗഹൃദ പ്ലാസ്റ്റിക് ബദലുകള്‍, കുടുംബശ്രീ ഉല്പന്നങ്ങള്‍, ബയോ കംപോസ്റ്റ് ബിന്നുകള്‍ക്കാവശ്യമായ ഇനോക്കുകള്‍, നഗരസഭയിലെ മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററായ മിനി എം സി എഫ് ഇക്കോ ഫ്രണ്ട്ലി ഷോപ്പ് എന്നിവയും ബജറ്റിലുണ്ട്.

◆ സമഗ്രമാലിന്യ സംസ്ക്കരണത്തിന് (സ്വച്ഛ് ഭാരത് മിഷന്‍ /വിവിധ വികസന ഫണ്ടുകള്‍) 3 കോടി രൂപ.
◆ ഇടനാട് ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ.
◆ സ്കൂളുകളില്‍ നാപ്കിന്‍ ഡിസ്ട്രോയര്‍ കം വെന്റിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ.
◆ സമ്പൂര്‍ണ്ണ കൃഷി വ്യാപനത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപാ.
◆ ക്ഷീരസമൃദ്ധി പ്രോജക്ട് – ഹൈടെക് ഫാം നിര്‍മ്മാണത്തിന്റെ ആരംഭത്തിന് 5 ലക്ഷം രൂപ.
◆ ചെങ്ങന്നൂര്‍ നരസഭയ്ക്ക് മാത്രമായി സ്മാര്‍ട്ട് ആപ്പ് നിര്‍മ്മിക്കുന്നതിനായി 5 ലക്ഷം രൂപ.
◆ യൂത്ത് ആര്‍മി – രണ്ടു ലക്ഷം രൂപ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....