ചെക്ക് മടങ്ങിയ കേസ് : പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം നല്‍കാല്‍ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെക്ക് മടങ്ങിയ കേസില്‍  പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം നല്‍കാല്‍ കോടതി വിധി. എലത്തൂര്‍ സിഐ കെ.കെ. ബിജു, എസ്‌ഐ കബീര്‍, എഎസ്‌ഐ പി. ബാബുരാജ്, സര്‍ക്കാര്‍ എന്നിവര്‍ നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും ആറു ശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അനന്തകൃഷ്ണ നാവടയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവായ ഷാജിര്‍ അറാഫത്ത് നല്‍കിയ പരാതിയിലാണ് വിധി.

ഷാജിര്‍ അറാഫത്തിന്റെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്ന് ഉമേഷ് എന്നയാള്‍ 2008ല്‍ ചെക്ക് നല്‍കി കമ്പ്യൂട്ടര്‍ വാങ്ങി. ചെക്ക് മടങ്ങിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് വിധിയെന്ന് ഷാജിര്‍ അറാഫത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതിയിലുള്ള ചെക്ക് കേസ് പറഞ്ഞു തീര്‍ക്കാന്‍ അന്ന് നടക്കാവ് എസ്‌ഐയായിരുന്ന കെ.കെ. ബിജു ആവശ്യപ്പെട്ടത് താന്‍ നിരസിച്ചതായും ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ തനിക്കെതിരെ വ്യാജപരാതിയുണ്ടാക്കി കേസെടുക്കുകയായിരുന്നുവെന്നും ഷാജിര്‍ അറാഫത്ത് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാജിറിന്റെ സ്‌കോഡ ലക്ഷ്വറി കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അതിന് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച്‌ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനാണ് കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഷാജിര്‍ അറാഫത്ത് പറഞ്ഞു. അഡ്വ. ശ്യാം പത്മന്‍ ഷാജിറിന് വേണ്ടി കോടതിയില്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...