നിയമസഭയിൽ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2016-ലെ എൽഡിഎഫ് ഭരണം മുതൽ കേരളത്തിൽ മാറ്റങ്ങളുടെ കാലമാണ്. കേരളത്തിൽ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്

2016ന് ശേഷം കേരളത്തിൽ മാറ്റത്തിന്റെ കാലമാണ്. നടക്കില്ലെന്ന് കരുതിയ പലതും നടത്തിക്കാട്ടിയകാലം. 2045ൽ പൂർത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖം 2028ൽ പൂർണ സജ്ജമാകും. തൊഴിലവസരങ്ങളും ക്രമാതീതമായി വർധിച്ചു. എൽഡിഎഫ് കാലത്ത് നാലര ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു നൽകി. ഫിഷറീസ് മേഖലയിലും 12,400ന് മുകളിൽ വീടുകൾ നിർമിച്ചു നൽകി. ഉന്നത വിദ്യാഭ്യാസ ഹബായി എൽഡിഎഫ് സർക്കാർ കേളത്തെ മാറ്റി. ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം മൂന്ന് ഇരട്ടിയാക്കി ഉയർത്തി. ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തി. തൊഴിലവസരങ്ങളും ക്രമാതീതമായി വർദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകൾ. 2016 കാർഷിക മേഖല തകർന്നു കിടക്കുകയായിരുന്നു. നെൽകൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാളികേര കർഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫ് സർക്കാർ വന്നശേഷം ഇതിൽ വലിയ ഉണർവുണ്ടായി. താങ്ങു വില വർദ്ധിപ്പിച്ചു.

കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കൊവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...