വിദേശരാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയ്യാർ : കേന്ദ്ര വിദേശകാര്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാറെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍. സ്വന്തം പൗരന്‍മാര്‍ക്കായി വാതില്‍ തുന്നിടുന്ന സമീപനമാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതും ധാര്‍മികവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള ഔദ്യോഗികപരിപാടികള്‍ക്കായാണ് ജയശങ്കര്‍ യുഎസില്‍ എത്തിയത്. യുഎസില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നു, വിഷയത്തില്‍ യുഎസിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്നുള്ള കാര്യം മനസ്സിലാക്കുന്നു. നിയമവിരുദ്ധ കുടിയേറ്റത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നു. അനധികൃതകുടിയേറ്റം ഒട്ടും അഭികാമ്യമല്ല, ഇത് നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും.

നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു, എന്നാല്‍ ഇന്ത്യന്‍ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യുഎസിലേക്ക് വിസ ലഭിക്കാന്‍ 400 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാര്‍കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചതായും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...