കോന്നി -വെട്ടൂർ- കൊന്നപ്പാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : 6 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി – വെട്ടൂർ – കൊന്നപ്പാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടൂർ ജംഗ്ഷനിൽ വൈകിട്ട് അഞ്ചുമണിക്ക് ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോന്നിയിൽ നിന്നും വെട്ടൂർ കുമ്പഴ വഴിയും പയ്യനാമൺ കൊന്നപ്പാറ തണ്ണിത്തോട്ടിലേക്ക് പോകുന്ന റോഡ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ 6 കോടി രൂപ അനുവദിക്കുകയും രണ്ട് മാസം കൊണ്ട് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തത്.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിർവഹണത്തിൽ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തത്. അഞ്ചര മീറ്റർ വീതിയിൽ ബി സി സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ഓട, ഐറിഷ് ഓട ട്രാഫിക് സുരക്ഷ പ്രവർത്തികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെട്ടൂർ ജംഗ്ഷനിൽ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, വൈസ് പ്രസിഡണ്ട് ശ്യാം ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള കെ ആർ, എം രാജേഷ്, മലയാലപ്പുഴ മോഹൻ, പ്രീജ പി നായർ, വളർമതി, ശശി ലത എൻ എസ്, നാഗൂർ എം മീര, സജി വെട്ടൂർ, രാഹുൽ വെട്ടൂർ, പൊതുമരാമത്ത് നിരത്ത് വിഭാഗം, പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ബാബുരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുരുകേഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....