കേരളത്തെ പാടെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തെ പാടെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഉറപ്പ് നല്‍കിയിട്ടും 12 വര്‍ഷമായി കേരളത്തിന് എയിംസ് അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി കേരളത്തില്‍ എത്തിയപ്പോള്‍ മുണ്ടുടുത്തു. എന്നാല്‍, ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കിയില്ല. കിട്ടിയത് ആമ ഗവേഷണ കേന്ദ്രം മാത്രം. കേരളത്തിന് ആവശ്യമുള്ള പദ്ധതികള്‍ നല്‍കിയില്ലെന്നും അദ്ദേഹം ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവേ വിമര്‍ശിച്ചു. 12 വര്‍ഷം മുമ്പ് എയിംസ് കേരളത്തിന് വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും ഇതുവരെ കേരളത്തിന് ലഭിച്ചിട്ടില്ല. ഹൈസ്പീഡ് റെയില്‍വേ കോറിഡോറുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചപ്പോള്‍ കേരളത്തിന് നല്‍കിയില്ല.

ആമ ഗവേഷണ കേന്ദ്രം നല്‍കിയതില്‍ നന്ദിയുണ്ട്. കേരളത്തിലെ കോടിക്കണക്കിന് ജനങ്ങളെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ആമയെ കുറിച്ച് കേന്ദ്രം ഓര്‍ത്തല്ലോ. കേരളത്തിനെതിരെയുള്ള ഈ വിവേചനം അവസാനിപ്പിച്ചേ മതിയാകൂ. ‘ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്ത:രംഗം, കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ വേണുഗോപാല്‍ ഉദ്ധരിച്ചു. കേരളത്തെ കേന്ദ്രം എങ്ങനെയാണ് കാണുന്നത് എന്ന് ഈ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അഭിമാനപൂരിതമാകുന്നുമില്ല, കേരളത്തെ കുറിച്ച് ചോര തിളക്കാനും പറ്റുന്നില്ല. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് പോലും സംശയിക്കുന്ന വിധത്തില്‍ നിങ്ങള്‍ പെരുമാറിയതിലുള്ള അവഗണനയുടെ വേദനയുമായിട്ടാണ് നിങ്ങളെ സമീപിക്കുന്നത് -വേണുഗോപാല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...