റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു ; നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റവന്യു വകുപ്പിലെ ചിലർ ദുഷ്പേരുണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവെ റവന്യു ജീവനക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. തെറ്റായ രീതിയിൽ ഇടപെടുന്ന ജീവനക്കാർ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടർമർക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ സേവിക്കാനാണ് താൻ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയിൽ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരക്കാർ അപൂർവമായിരിക്കുമെങ്കിലും അവർ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടസ്സവാദങ്ങൾ ഉന്നയിച്ച് അപേക്ഷകൾ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കൾ അല്ല. അവരോട് സൗഹാർദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികൾ ഓഡിറ്റ് ചെയ്യപ്പെടണം. സർക്കാർ ജീവനക്കാർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിർമാണത്തിനായി നിലവിലെ സമീപനങ്ങളിൽ മാറ്റം വരേണ്ടതുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...