രക്ഷാദൗത്യം : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹം​ഗറി വഴി തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹം​ഗറി വഴി തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമം. ഹം​ഗറി- യുക്രൈന്‍ അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹം​ഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ വ്യോമപാത അടച്ചിട്ടതിനാല്‍ ആ മാര്‍ഗം അടഞ്ഞിരിക്കുകയാണ്. ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയുടെ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികള്‍ ആസൂത്രണം ചെയ്യുകയാണ്. അവിടെയുള്ള മലയാളി വിദ്യാര്‍ത്ഥികളുമായി താന്‍ ഫോണില്‍ നേരിട്ട് സംസാരിച്ചു. കിഴക്കന്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശകാര്യമന്ത്രിയും മന്ത്രാലയവും നിരന്തരമായി ഇടപെടുന്നുണ്ട്. ഇന്ത്യന്‍ എംബസിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കേന്ദ്രം സദാ സന്നദ്ധരാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാവരുതെന്നും യുദ്ധമുഖത്ത് നിന്ന് മുന്‍പും ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിച്ചുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. യുക്രൈനില്‍ നിന്നും ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചതനുസരിച്ച്‌ ഇന്‍സ്റ്റഗ്രാം എംഇഎ ട്വിറ്റര്‍, എഫ്ബി പേജുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...