നൂറ് ദിന കർമ്മ പരിപാടി ; ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും. സംസ്ഥാനത്തെ 5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ അനിൽ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി താഴെത്തട്ടിലുള്ള ജനങ്ങൾക്കും സേവനങ്ങൾ ഉറപ്പുവരുത്തുന്നതാണ്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്താനാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യവകുപ്പ് രൂപം നൽകുന്നുണ്ട്. ജീവിതശൈലി രോഗ നിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവൽക്കരണ പ്രവർത്തനങ്ങൾ, മാനസിക ഉല്ലാസം എന്നിവ ഇതിനോടനുബന്ധിച്ച് നടപ്പാക്കുന്നതാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ വഴി സാധാരണ ജനങ്ങൾക്കരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങൾ എത്തിക്കുന്നതാണ്. കൂടാതെ, എല്ലാ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി കൂടുതൽ സ്മാർട്ട് ആക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...