തിരുവനന്തപുരം : സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പരാതി. കെഎസ്‌യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പോലീസിൽ പരാതി. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നതായി സന്ദീപ് പരാതിയിൽ പറയുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് അരുൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോഴുണ്ടായ ആക്രമണ സംഭവങ്ങളെ തുടർന്നാണ് സന്ദീപിന് ഭീഷണിയുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആക്രമിച്ചുവെന്ന് അന്ന് കെഎസ്‌യു പ്രവർത്തകർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ നിന്ന് വധഭീഷണി വരെ ഉയരുന്നതായാണ് സന്ദീപ് പറയുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























