നൗഫലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വിള്ളല്‍ പരിശോധിച്ചത് : മന്ത്രി കെ. രാജന്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

വയനാട്: വിള്ളല്‍ വിവാദത്തില്‍ വയനാട് ടൗണ്‍ഷിപ്പിലെ നൗഫലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് റവന്യൂ മന്ത്രി കെ. രാജന്‍ വിള്ളല്‍ പരിശോധിച്ചതെന്നും ഇതിന് മന്ത്രി മാപ്പ് പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓ.ജെ. ജനീഷ് ആവശ്യപ്പെട്ടു. സമീപത്തെ മറ്റ് വീടുകളില്‍ വിള്ളലുണ്ടായിട്ടും മന്ത്രി അവിടെ പരിശോധന നടത്തിയില്ലെന്നും ജനീഷ് ആരോപിച്ചു. ദുരന്തബാധിതരെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുടമസ്ഥനായ നൗഫലിനോട് സംസാരിക്കാതെ മന്ത്രി സി പി എം ജില്ലാ സെക്രട്ടറിയോടാണ് സംസാരിച്ചത്.

നൗഫലിനെതിരെ ഡിവൈഎഫ്‌ഐ സൈബര്‍ ലിഞ്ചിംഗ് നടത്തുകയാണ്.  വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അഭിപ്രായം പറയാന്‍ ഡിവൈഎഫ്‌ഐയെ പേടിക്കേണ്ട സാഹചര്യമാണോ ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. വയനാട് ദുരിതാശ്വാസത്തിനായി ഡി വൈ എഫ് ഐ പിരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടില്ലെന്ന് ജനീഷ് ആരോപിച്ചു. അങ്കമാലിയിലെ കാനറ ബാങ്കിലേക്കാണ് പണം കൈമാറിയതെന്നും ജനങ്ങള്‍ നല്‍കിയ തുക ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കി ഡിവൈഎഫ്‌ഐ എല്ലാവരെയും പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...

ലഹരിമാഫിയക്കെതിരേ കേന്ദ്രവും ; ഒന്നാം തീയതി മുതൽ ഒരുവർഷം നീളുന്ന പദ്ധതി ആരംഭിക്കും

0
ന്യൂഡൽഹി : മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന...