ചീഫ് സെക്രട്ടറി ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കും. തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും വേണുവിന്റെ ഭാര്യയുമായ ശാരദ മുരളീധരനെയാണ് അടുത്ത ചീഫ് സെക്രട്ടറിയായി പരിഗണിക്കുന്നത്. അവരെ നിയമിച്ചാൽ ഭർത്താവിന്പിന്നാലെ ഭാര്യ സംസ്ഥാനത്തിന്റെ ഭരണതലപ്പത്തെത്തുന്നുവെന്ന അപൂർവതയ്ക്ക് കേരളം സാക്ഷിയാകും.കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി അവിടെ തുടരാനാണ് സാധ്യത. 2027 ജനുവരി വരെയാണ് അദ്ദേഹത്തിന് സർവ്വീസ് കാലാവധി.2025 ഏപ്രിൽ വരെ സർവ്വീസുള്ള ശാരദാ മുരളീധരനാണ് അടുത്ത സീനിയോറിറ്റി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്കഴിഞ്ഞാണ് ഡോ. വേണു സിവിൽ സർവ്വീസിലെത്തുന്നത്.

1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വേണു 26-ാം റാങ്കോടെയാണ് സിവിൽ സർവ്വീസ് പരീക്ഷ പാസായത്. 1991ൽ തൃശ്ശൂർ അസി. കളക്ടറായായിരുന്നു ആദ്യ നിയമനം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറിയായത്. കണ്ണൂർ ജില്ലാകളക്ടർ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറി, എക്‌സൈസ് കമ്മിഷണർ, റവന്യു, വനം-വന്യജീവി, ഉന്നതവിദ്യാഭ്യാസം, വിനോദസഞ്ചാരംഎന്നീ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി,റീബിൽഡ് കേരളയിൽ സി.ഇ.ഒ, കണ്ണൂർ എയർ പോർട്ട് എം.ഡി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡൽഹി നാഷണൽ മ്യൂസിയം തലവൻ തുടങ്ങിയ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...