ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന ; യുവതി ഉൾപ്പെടെ ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉൾപ്പെടെ ആറ് പേരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ ഏലൂക്കര ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജിപ്‌സി കാർ പരിശോധിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന മറ്റൊരു കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിപ്‌സി ഓടിച്ചയാളെയും കൂട്ടി പൊലീസ് സംഘം കാറിനെ സാഹസികമായി പിന്തുടർന്ന് എലൂക്കരയിലെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് ആറര കിലോ കഞ്ചാവ് കണ്ടെടുത്തത്. കാറിൽ നിന്നും കുറച്ച് കഞ്ചാവ് ലഭിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...