ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു ; പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു, ചേർത്തല താലൂക്കാശുപത്രി വീണ്ടും വിവാദത്തി

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ആറാം മാസത്തിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തോടെ ചേർത്തല താലൂക്കാശുപത്രി വീണ്ടും വിവാദത്തിലേക്ക്. ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ ( 32 ) രണ്ടാമത്തെ പ്രസവത്തിലാണ് കുഞ്ഞ് മരിച്ചത്.

ധന്യ ഗർഭാവസ്ഥ മുതൽ ചികിത്സ നടത്തുന്നത് ചേർത്തല താലൂക്കാശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 2.45 ഓടെ വയർ വേദനയെ തുടർന്ന് താലൂക്കാശുപത്രി അത്യാഹിതവിഭാഗത്തിലെത്തി ഡ്യൂട്ടി ഡോക്ടറെ കണ്ടു. ചില മരുന്നുകൾ നൽകി നീരീക്ഷണ മുറിയിലേയ്ക്ക് അയച്ചു. ഇവർ നൽകിയ ഓപി ചീട്ടിൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്നും എഴുതിയിരുന്നു. സാധാരണ ഗർഭിണികൾക്ക് പതിവിൽ കവിഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡ്യൂട്ടി ഡോക്ടർ തന്നെ ഗൈനക്കോളജിസ്റ്റിനെ നേരിട്ട് വിളിച്ച് ചികിത്സ ഉറപ്പാക്കാറുണ്ട്. എന്നാൽ ഇവരെ സംബന്ധിച്ച് അത് ഉണ്ടായില്ലെന്നാണ് ധന്യയുടെ ഭർത്താവ് ഉണ്ണികണ്ണൻ പറയുന്നത്. ബുധനാഴ്ച പുലർച്ചെ ആശുപത്രി വിട്ട് വീട്ടിൽ പോയെങ്കിലും രാവിലെ ഏഴ് മണിയോടെ വയർ വേദന അസഹ്യമായി. വീണ്ടും ആശുപത്രിയിലേയ്ക്ക് പോകുവാൻ വാഹനത്തിൽ കയറാനൊരുങ്ങുമ്പോൾ വീട്ടിൽ വച്ചു തന്ന ധന്യ 650 ഗ്രാം തൂക്കമുള്ള ആൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

ആശുപത്രിയിൽ നല്ല രീതിയിൽ ചികിത്സ കിട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. മരിച്ച കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾക്ക് താത്പര്യമിലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചതിനാൽ ആശുപത്രി അധികൃതർ കുട്ടിയെ ഏറ്റെടുത്ത് സംസ്ക്കരിയ്ക്കും. ഇതേ തുടർന്ന് ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, ചേർത്തല ഡിവൈഎസ്പി എന്നിവർക്ക് ധന്യയുടെ കുടുംബം ചികിത്സാ പിഴവ് കാട്ടി പരാതി നൽകിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...