Tuesday, April 23, 2024 1:18 pm

കിണറ്റില്‍വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കിണറ്റില്‍വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍. അയല്‍പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച്‌ നില്‍ക്കുകയുമായിരുന്നു.

വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച്‌ പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സി.പി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത് റോയി, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ ; തെളിവുകള്‍ മുദ്രവെച്ച കവറില്‍ കൈമാറണം

0
തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി.ജെ.എം....

ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി

0
പത്തനംതിട്ട : ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി...

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണം : വെങ്കയ്യ നായിഡു

0
ന്യൂഡൽഹി:  കൂറുമാറ്റ നിരോധന നിയമങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് മുൻ  ഉപരാഷ്ട്രപതി വെങ്കയ്യ...

കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക്...