മുതുകുളത്ത് തെരുവ് നായ ആക്രമണം ഏഴു വയസ്സുകാരിയടക്കം രണ്ടു പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

മുതുകുളം : ആറാട്ടുപുഴയില്‍ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരിയടക്കം രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. രാമഞ്ചേരി അയ്യത്തുവീട്ടില്‍ സുനീഷാനിന്റെ മകള്‍ ശിവപ്രിയ (ഏഴ്), പൊരിയന്റെ പറമ്പില്‍ ധനപാലന്‍ (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ശിവപ്രിയയുടെ മുഖത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖവും ചുണ്ടും നായ കടിച്ചുകീറി. കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന ധനപാലന്റെ തുടയിലാണ് നായ കടിച്ചത്. തുടര്‍ന്ന് നടന്നുപോകുകയായിരുന്ന ശിവപ്രിയയുടെ മുഖത്തും ചുണ്ടിനും കടിച്ചു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷിച്ചത്. ധനപാലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ആറാട്ടുപുഴയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസവും ഏഴോളംപേരെ നായ ആക്രമിച്ചിരുന്നു. രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍, കള്ളിക്കാട് ഭാഗങ്ങളിലാണ് തെരുവുനായ്ക്കള്‍ ഭീഷണിയുയര്‍ത്തുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ പേടിച്ചു മുറ്റത്തേക്കിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...