ബാലവേല : കൊച്ചിയിൽ ബിഹാറിൽ നിന്ന് എത്തിച്ച ഒമ്പത് കുട്ടികളെ രക്ഷിച്ചു ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ ബാലവേലയ്ക്കായി ബിഹാറിൽ നിന്ന് എത്തിച്ച ഒൻപത് കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി. ട്രെയിനിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് പാറ്റ്‌ന-എറണാകുളം എക്സ്പ്രസ്സിൽ എത്തിയ കുട്ടികളെ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 14 വയസ്സുള്ള എട്ടു കുട്ടികളെയും 17 വയസ്സുള്ള ഒരു കുട്ടിയെയുമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ ഇവരെ ആർപിഎഫ് സംഘം സുരക്ഷിതമായി മാറ്റുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യിക്കാനാണ് ഈ കുട്ടികളെ കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ ഗോപാൽഗഞ്ച് സ്വദേശിയായ സുനിൽ മോണ്ടൽ, സരൺ സ്വദേശിയായ ഡബ്ലുനാഥ് എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

ഇവർ മുൻപും ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. നിലവിൽ ആർപിഎഫ് ഈ കേസ് തുടർനടപടികൾക്കായി റെയിൽവേ പോലീസിന് കൈമാറി. രക്ഷപ്പെടുത്തിയ ഒൻപത് കുട്ടികളും ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ എത്തുന്ന മുറയ്ക്ക് ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കി കുട്ടികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...