രണ്ട് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് ; അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഷൊര്‍ണൂര്‍ മഞ്ഞക്കാട്ട് കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് നെടുങ്ങോട്ടൂര്‍ പരിയന്‍ തടത്തില്‍ വിനോദിന്റെ ഭാര്യ ദിവ്യ (27)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കൈഞെരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയിലായ ദിവ്യയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ദിവ്യയെ സംഭവം നടന്ന മഞ്ഞക്കാടുള്ള വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടികളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ദിവ്യ നല്‍കിയ മൊഴി. തുടര്‍ന്ന് സ്വയം ജീവനൊടുക്കാന്‍ കൈഞെരമ്പ് മുറിച്ചു. ഭര്‍ത്താവ് വിനോദിന്റെ മുത്തശ്ശി അമ്മിണിയമ്മയുമായുള്ള നിരന്തര വഴക്കാണ് കുട്ടികളെ കൊന്ന് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ദിവ്യ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...