കൂട്ടിക്കലിലും ഫയർസ്​റ്റേഷൻ ; അഗ്​നിശമന സേനയുടെ സുരക്ഷ കൂടുതൽ പ്രദേശങ്ങളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ജി​ല്ല​യി​ല്‍ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മായ കു​മ​ര​കം, ഏ​റ്റു​മാ​നൂ​ര്‍,  കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ​ യൂണിറ്റ് ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി. സ്ഥ​ലം ക​ണ്ടെ​ത്ത​ല​ട​ക്കം ന​ട​പ​ടി പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ വി​സ്​​തൃ​തി​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണ്​ പ്ര​ധാ​ന ദൗ​ത്യം. മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഗ്​​നി​ശ​മ​ന​സേ​ന യൂണി​റ്റ്​ ആ​രം​ഭി​ക്കു​ന്ന​ത്​ ദു​ര​ന്ത​സ​മ​യ​ത്ത്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ഏ​റെ സ​ഹാ​യി​ക്കും.

ഒ​രു​മാ​സം മുമ്പ്​ കൂ​ട്ടി​ക്ക​ലി​ലു​ണ്ടാ​യ ഉ​രു​ള്‍​​പൊ​ട്ട​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പോ​ലും സാ​ധ്യ​മാ​യ​ത്​ പി​റ്റേ​ദി​വ​സ​മാ​ണ്. ഇ​ത്​ ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ജി​ല്ല അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി പു​തി​യ ക്വാ​​ര്‍​ട്ടേ​ഴ്​​സ്​ ഒ​രു​ങ്ങു​ക​യാ​ണ്. പ​ഴ​യ കെ​ട്ടി​ടം​ ബ​ല​ക്ഷ​യ​ത്തെ തു​ട​ര്‍​ന്ന്​ പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. പു​തി​യ ക്വാ​ര്‍​​ട്ടേ​ഴ്​​സ്​ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള എ​സ്​​റ്റി​മേ​റ്റ്​ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​മ​സി​ക്കു​ന്ന​ത്​ സ്വ​ന്തം ചെ​ല​വി​ല്‍ വാ​ട​ക ന​ല്‍​കി​യാ​ണ്.

14 വാ​ഹ​ന​ങ്ങ​ള്‍

അ​ഗ്​​നി​ബാ​ധ​യും മു​ങ്ങി​മ​ര​ണ​വും ഉ​ണ്ടാ​കുമ്പോ​ള്‍ മാ​ത്ര​മ​ല്ല, കൈ​യി​ല്‍ കു​ടു​ങ്ങി​യ മോ​തി​രം പോ​ലും ഊ​രി​യെ​ടു​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്​​സ്​ വേ​ണം. വേ​ന​ലി​ല്‍ പു​ല്ലി​ന്​ തീ​പി​ടി​ക്കുമ്പോ​ള്‍ നാ​ലു​ദി​ക്കി​ലേ​ക്കും ഓ​ടി മ​ടു​ക്കും. അ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രും കൈയി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​തി​യാ​കാ​ത്ത അ​വ​സ​ഥ​യാ​ണ്. വാ​ട്ട​ര്‍ ലോ​റി, ബൈ​ക്ക്, സ്​​കൂ​ബ വാ​ന്‍, റെ​സ്​​ക്യൂ വെ​ഹി​ക്കി​ള്‍, ആം​ബു​ല​ന്‍​സ്, ഫ​യ​ര്‍ എ​ന്‍​ജി​ന്‍, എ​മ​ര്‍​ജ​ന്‍​സി ടെ​ന്‍​ഡ​ര്‍, ജീ​പ്പ്, മ​ള്‍​ട്ടി​യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ള്‍ തു​ട​ങ്ങി ആ​കെ 14 വാ​ഹ​ന​ങ്ങ​ളാ​ണ്​ ജി​ല്ല അ​ഗ്നി​ര​ക്ഷ കാ​ര്യാ​ല​യ​ത്തി​നു​ള്ള​ത്. ഒ​രു സ്​​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ര​ണ്ട്​ അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫീസ​ര്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ്​ റെ​സ്​​ക്യൂ ഓ​ഫീ​സ​ര്‍​മാ​ര്‍, ഡ്രൈ​വ​ര്‍, ഹോം​ഗാ​ര്‍​ഡ്​ എ​ന്നി​ങ്ങ​നെ 71 ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ​യു​ണ്ട്​.

ഇ​ടു​ങ്ങി​യ വ​ഴി​ക​ള്‍

അ​പ​ക​ട​സ്ഥ​ല​ത്ത്​ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യി തീ​പി​ടി​ക്കു​ന്ന​ത്. ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ വ​ലി​യ​വ​ണ്ടി എ​ത്തി​ക്കു​ന്ന​ത്​ ഏ​റെ ​ശ്ര​മ​ക​ര​മാ​യ ഒ​ന്നാ​ണ്. അ​പ്പോ​ഴേ​ക്കും സ​മീ​പ​ത്തെ പു​ല്ലു​ക​ളി​ല്‍ തീ​പ​ട​ര്‍​ന്ന്​ ആ​ളി​ക്ക​ത്താ​ന്‍ തു​ട​ങ്ങും. ച​തു​പ്പ്​ നി​ല​ങ്ങ​ളി​ല്‍ തീ ​അ​ണ​ക്കാ​ന്‍ എ​ത്താ​നും പ്ര​യാ​സ​മാ​ണ്. മ​ര​ക്കൊ​മ്പു​ക​ളും ചി​ല്ല​ക​ളും ഉ​പ​യോ​ഗി​ച്ച്‌​ തീ ​ത​ല്ലി​ക്കെ​ടു​ത്തു​ക, സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍​നി​ന്ന്​ മോ​​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ തീ ​അ​ണ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാം. ​ച​ളി​നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഈ ​മാ​ര്‍​ഗം സാ​ധ്യ​മാ​കാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കും. അ​ത്യാ​ഹി​തം സം​ഭ​വി​ച്ചി​ട​ത്ത്​ കാ​ണാ​ന്‍ ആ​ള്‍​ക്കൂ​ട്ട​മെ​ത്തു​ന്ന​ത്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. ഇ​ക്കൂ​ട്ട​രെ മാ​റ്റി​നി​ര്‍​ത്താ​ന്‍ പോ​ലീ​സ്​ സ​ഹാ​യം സ്വീ​ക​രി​ക്കും. അ​പ​ക​ട​മേ​ഖ​ല​യി​ലെ എ​ല്ലാ​വി​ധ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​​ക്കൊ​ള്ളാ​ന്‍ അ​ഗ്നി​ശ​മ​ന​സേ​ന​ക്കാ​ണ്​ അ​ധി​കാ​രം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...