തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു ; അജയ എന്ന പേര് നിര്‍ദ്ദേശിച്ചത് എസ്‌ഐ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ് നിർദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളേജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും. നീതുവിന്‍റെ കാമുകൻ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. നീതുവിനെയും ഏഴു വയസുകാരൻ മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്‍റെ മുപ്പത് ലക്ഷം രൂപയും സ്വർണ്ണവും ഇയാൾ കൈക്കലാക്കിയിരുന്നു. ഇബ്രാഹിം ലഹരിക്ക് അടിമയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...