കോന്നി എം.എൽ.എ.യുടെ ഭാര്യയ്ക്ക് സഹകരണബാങ്കിൽ നിയമനം : അന്വേഷണം വേണം – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക് സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പ്യൂൺ തസ്തികയിൽ അനധികൃത നിയമനം നൽകിയെന്ന ആരോപണത്തെക്കുറിച്ച് സഹകരണ നിയമപ്രകാരം അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. വീഴ്ചവരുത്തിയ അന്നത്തെ ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഭരണസമിതിയംഗമായ സി.കെ. പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഡെപ്യൂട്ടി രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ നൈറ്റ് വാച്ച്മാനെ നിയമിച്ചത് അംഗീകൃത സ്റ്റാഫ് പാറ്റേൺ അനുസരിച്ചല്ലെന്നും ജനീഷ് കുമാർ എം.എൽ.എ.യുടെ ഭാര്യയ്ക്ക് പ്യൂൺ തസ്തികയിൽ നിയമനം നൽകിയത് ചട്ടവും സർക്കാർ സർക്കുലറും പാലിക്കാതെയാണെന്നും പറഞ്ഞിരുന്നു.

നീതി സ്റ്റോറിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും സാമ്പത്തികത്തിരിമറികൾ നടന്നിട്ടുണ്ടെന്നും ബാങ്കിലെ കംപ്യൂട്ടറിൽ നടത്തിയ തിരിമറികൾ വിദഗ്ധ എൻജിനിയർമാരുടെ സഹായത്തോടെ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് ജോയന്റ് രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, ജനീഷ് കുമാർ എം.എൽ.എ.യുടെ ഭാര്യയ്ക്ക് നിയമനം നൽകിയത് അന്വേഷിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

പ്യൂൺ നിയമനത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നതിന് 2018-ൽ അന്വേഷണം നടത്തിയതാണെന്നും അതിനാൽ വീണ്ടും അന്വേഷണം ആവശ്യമില്ലെന്നുമാണ് ജോയന്റ് രജിസ്ട്രാർ മറുപടി നൽകിയത്. അന്വേഷണ റിപ്പോർട്ട് എന്താണെന്നോ എന്തു നടപടിയെടുത്തെന്നോ ഇതിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്യൂൺ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവായത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...