Thursday, May 2, 2024 11:41 am

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടിനഗ്നത ഇന്റര്‍നെറ്റില്‍ പരത്തിയ 150 വിരുതന്മാരെ തിരിച്ചറിഞ്ഞു ; ഉടന്‍ പിടിവീഴും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേക സംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചു.

സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള ചില വീടുകളിലും ഫ്ലാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റുകളിലും വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെ തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച്‌ ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിലും ഫ്ലാറ്റുകളില്‍ മറ്റും ഈ സമയത്ത് ചിത്രീകരിച്ച ചില സ്വകാര്യ ചിത്രങ്ങള്‍ പോലും കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍. മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്‌സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കി. എന്നാല്‍ അതിന്റെ അഡ്മിന്‍മാര്‍ ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം അറിയിച്ചു.

ലോക്ക്ഡൗണ്‍ സമയത്ത് ചെല്‍ഡ് പോണ്‍, സെക്‌സി ചൈല്‍ഡ്, ടീന്‍ സെക്‌സ് വീഡിയോസ് തുടങ്ങിയ കീ വേഡുകള്‍ വിവിധ പോണ്‍ സൈറ്റുകളില്‍ കൂടുതലായി സേര്‍ച്ച്‌ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

0
ആലപ്പുഴ : കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച....

ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ ; ലഫ്റ്റനന്‍റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ

0
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ - സർക്കാർ പോര്. വനിതാ...

കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാർച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ

0
ഡല്‍ഹി: സമ്പത്ത് പുനര്‍വിതരണം, സ്വത്ത് പിന്തുടര്‍ച്ചാ നികുതി എന്നിവയ്‌ക്കെതിരെ ഡൽഹിയിലെ കോണ്‍ഗ്രസ്...

വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി

0
പത്തനംതിട്ട :  വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി. ഈ വത്തിക്കാന്‍ സിറ്റി...