കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനായുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഉജ്ജയിൻ : മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിൽ 45 അടി താഴ്ചയിലാണ് ഭഗീരഥ് ദേവാസി എന്ന ബാലൻ കുടുങ്ങിക്കിടക്കുന്നത്. 20 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാദൗത്യം കഠിനമായ പാറക്കെട്ടുകൾ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 7.30-ഓടെ ബദ്‌നഗർ തഹസീലിലെ ഝലാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളിലേക്ക് വീണത്. കുട്ടിയുടെ അമ്മ ജാട്ടു ബായ് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയപ്പോഴേക്കും ഭഗീരഥ് കുഴിയിലേക്ക് പതിച്ചിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് ആടുകളെ മേയിക്കുന്നതിനായി ഝലാരിയയിൽ എത്തിയതാണ് ഭഗീരഥിന്‍റെ കുടുംബം.

ജില്ലാ കളക്ടർ റോഷൻ കുമാർ സിംഗ്, എസ് പി പ്രദീപ് ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടിക്ക് പൈപ്പുകൾ വഴി ഓക്സിജൻ എത്തിക്കുന്നുണ്ട്. കയർ ഉപയോഗിച്ച് കുട്ടിയെ ഉയർത്താൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ച് കുട്ടിക്കടുത്തേക്ക് എത്താനാണ് നിലവിലെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ മാറില്ല; 2027-28ലും നിലവിലെ പുസ്തകങ്ങൾ തന്നെ

0
കൊല്ലം: അടുത്ത അധ്യയനവർഷമായ 2027-28ലും സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ...

അർജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന നികുതി അടയ്ക്കാത്തതിൽ അന്വേഷണം

0
തിരുവനന്തപുരം: അർജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന...

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...