കാമുകനൊപ്പം ജീവിക്കാൻ 6 വയസുകാരനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തി മാതാവ്

For full experience, Download our mobile application:
Get it on Google Play

പൂനെ : കാമുകനൊപ്പം ജീവിക്കാൻ 6 വയസുള്ള മകനെ കൊലപ്പെത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന 27 കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക് ആണ് കാമുകനുമായി ചേർന്ന് മകനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ കുട്ടിയെ തറയിൽ അടിച്ചു. ഏപ്രിൽ 4 ന് രാത്രി 11.30 ഓടെയാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീർക്കാൻ അമ്മയും കാമുകനും ശ്രമിച്ചെന്ന് പൊലീസ് പഞ്ഞു. 27കാരിയായ ബാസിരൻ കുറച്ച് വ‍ർഷങ്ങളായി ഭർത്താവായ മഹ്ബൂബിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

മഹ്ബൂബിനും യുവതിക്കും മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരിൽ രണ്ടുപേർ പിതാവിനൊപ്പം ആറ് വയസുകാരൻ ആവേസ് അമ്മയുടെ സംരക്ഷണയിലുമായിരുന്നു. ഇതിനിടെയിലാണ് യുവതി റാം വിനായകുമായി അടുപ്പത്തിലാകുന്നത്. മകൻ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് യുവതി കാമുകൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പിന്നീട് ഏപ്രിൽ നാലിന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ യുവതിയും കാമുകനും ചേർന്ന് തല വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പിന്നീട് മരണം ഉറപ്പിക്കാനായി കുട്ടിയെ നിലത്തടിക്കുകയും ചെയ്തു. രാവിലെ ബാസിരൻ മകന്‍റെ മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദായാഘാതം മൂലം കുട്ടി മരിച്ചെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്.

ആദ്യം യുവതി പറഞ്ഞത് വിശ്വസിച്ച കുടുംബം കുട്ടിയെ സംസ്കരിക്കാനായി തയ്യാറെടുത്തു. എന്നാൽ മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മ‍ദ്ദനമേറ്റ പാടുകൾ കണ്ടു. സംശയം തോന്നിയ കുടുംബം വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. തുട‍ർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള കാമുകനായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...