കുംഭമേള താരത്തിന്റെ വിവാഹം ; പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ. ശ്രീനയനാർ ദേവക്ഷേത്രത്തിൽ വെച്ചാണ് വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിനുമുൻപ് രേഖകൾ പരിശോധിച്ചിരുന്നു എന്ന് സെക്രട്ടറി പ്രതികരിച്ചു. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റ് കോപ്പിയും പരിശോധിച്ചിരുന്നു. അന്ന് സംശയം ഒന്നും തോന്നിയില്ല. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ രേഖകൾ വെരിഫൈ ചെയ്തിരുന്നുവെന്നും അജിത്ത് കുമാർ വ്യക്തമാക്കി.
അതിനുശേഷം ആണ് ഇവിടെ വരുന്നത്. രേഖകളിൽ സംശയമുണ്ടായിരുന്നെങ്കിൽ പോലീസ് അവിടെ വെച്ച് പറയുമായിരുന്നല്ലോ? രേഖകൾ പരിശോധിച്ച് പ്രായപൂർത്തിയായതുകൊണ്ടാണ് അച്ഛന്റെ കൂടെ അയക്കുന്നില്ല എന്ന് തീരുമാനമെടുത്തത്.

വയസ്സ് തെളിയിക്കുന്ന ആധാർ മാത്രമാണ് ഇവിടെ പരിശോധിച്ചത്. വിവാഹം കഴിഞ്ഞ് ഇരുവരും നടത്തിയ പത്രസമ്മേളനത്തിലും ഇവിടെ കാണിച്ച രേഖകൾ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കമ്മീഷൻ ഇവിടെയെത്തി തെളിവെടുത്തിരുന്നുവെന്നും പൂവാർ സ്റ്റേഷനിലെ ആളുകളാണ് അന്ന് കൂടെ വന്നതെന്നും ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ വിശദീകരിച്ചു. മാർച്ച് 12നായിരുന്നു പൂവാർ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വൈറൽ കുംഭമേള താരത്തിന്റെ കല്യാണം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...