കുട്ടികളുടെ പ്രധാനമന്ത്രി നിയതി ജെ, പ്രസിഡൻ്റ് ലാവണ്യ അജീഷ്, സ്പീക്കർ ലാവണ്യ എസ്. ലിനേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്റെ ശിശുദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുട്ടി നേതാക്കളെ കോഴഞ്ചേരിയിൽ നടന്ന വർണ്ണോൽസവത്തിൽ നിന്ന് തിരഞ്ഞെടുത്തു. മലയാളം ( പ്രസംഗം ) എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോട്ടുവ ഗവ. എൽ.പി സ്കൂളിലെ നിയതി ജെ ( പ്രധാനമന്ത്രി )യായും മലയാളം ( പ്രസംഗം ) യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴഞ്ചേരി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കുളിലെ ലാവണ്യ അജീഷ് ( പ്രസിഡൻ്റ് ) ആയും മലയാളം യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കോന്നി ഗവ. ഹൈസ്ക്കൂളിലെ ലാവണ്യ എസ്. ലിനേഷ് ( സ്പീക്കർ ) ആയും തെരഞ്ഞെടുക്കപ്പെട്ടു. മലയാളം എൽ.പി വിഭാഗം പ്രസംഗത്തിന് രണ്ടാം സ്ഥാനം നേടിയ അട്ടച്ചാക്കൽ ഗവ. എൽ.പി സ്കൂളിലെ ദക്ഷ റ്റി. ദീപു സ്വാഗതവും എൽ.പി വിഭാഗം മലയാളം പ്രസംഗത്തിൽ മുന്നാം സ്ഥാനം നേടിയ ആദിനേശ് വിഷ്ണു നന്ദിയും പറയും.

വിജയികൾ :
—-
മോണോആക്ട്
( എൽ.പി.വിഭാഗം )
ആദി തീർത്ഥ ( കാരംവേലി ജി.എൽ.പി.എസ് – ഒന്നാം സ്ഥാനം ) , അക്ഷിത സി.ആർ
കൈപ്പുഴ ജി. എൽ.പി.എസ് – രണ്ടാം സ്ഥാനം ) , സാവിത്രി ദേവാനന്ദ ( പുതുശ്ശേരിമല ജി. എൽ.പി.എസ് – മുന്നാം സ്ഥാനം )
——
മോണോആക്ട്
( യു.പി. വിഭാഗം) കൃഷ്ണവേണി എസ് ( പന്തളം എൻ.എസ്.എസ് എം.എം യു.പി.എസ് – ഒന്നാം സ്ഥാനം ) , നെഹ്സിന കെ നാദിർ ( പഴകുളം കെ.വി. യു.പി.എസ് – രണ്ടാം സ്ഥാനം ) , പാർവ്വതി എസ്. ന്തയർ ( പുതുശ്ശേരി മല ഗവ. യു.പി.എസ് – മൂന്നാം സ്ഥാനം )
——
മോണോആക്ട്
( ഹൈസ്ക്കൂൾ വിഭാഗം)
ധനശ്രീ ആർ . ( ചെന്നീർക്കര എസ്.എൻ.ഡി.പി ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) , ഷിനോയ് എബ്രഹാം ( ഏരുവേലിപ്ര സെൻ്റ് തോമസ് ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം )
——
മിമിക്രി
( എൽ.പി.വിഭാഗം)
രതിൻ രതീഷ് ( തോട്ടുവ ഗവ. എൽ.പി.എസ് – ഒന്നാം സ്ഥാനം ) , അഗ്നിവേശ് ( പന്തളം എൻ.എസ് എസ് യു. പി. എസ് – രണ്ടാം സ്ഥാനം )
—–
മിമിക്രി
( യു.പി.വിഭാഗം )
കൃഷ്ണവേണി എസ് ( പന്തളം എൻ.എസ്.എസ് ഇ. എം യു പി.എസ് – ഒന്നാം സ്ഥാനം ) , അഷിൽ ഷാനവാസ് ( പന്തളം മങ്ങാരം ജി. യു.പി.എസ് – രണ്ടാം സ്ഥാനം ) , ഹരികൃഷ്ണൻ ആർ ( തെങ്ങമം യു.പി.എസ് മുന്നാം സ്ഥാനം )

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം ; മുഖ്യപ്രതിക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ...

0
തൃശൂർ: തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ...

കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

0
മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന്...

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....

മലയാള സിനിമയില്‍ ‘മട്ടാഞ്ചേരി ലോബി’ ഉണ്ട് ; നടന്‍ കൃഷ്‍ണകുമാര്‍

0
കൊച്ചി : മലയാള സിനിമയില്‍ മട്ടാഞ്ചേരി ലോബി ഉണ്ടെന്ന് നടനും ബിജെപി...