മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകും : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 25 സെന്റ് സ്ഥലത്തു കുടുംബശ്രീ ഗ്രൂപ്പ് വഴിയാണ് കൃഷി. കാശ്മീരി മുളകു തൈകളാണ് കൃഷി ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ പച്ചമുളകുതൈകള്‍ കൃഷി ചെയ്ത് തുടര്‍ന്നു കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി അതുവഴി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, പഞ്ചായത്ത് അംഗങ്ങളായ വി പി വിദ്യാധരപണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, സുരേഷ്‌കുമാര്‍, ശരത് കുമാര്‍, ശ്രീകല, അംബിക ദേവരാജന്‍, ജയാദേവി, പ്രസാദ് കുമാര്‍, രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, സുഹാന ബീഗം, ആശ, ശാലിനി സുരേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ

0
തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറൽ സെക്രട്ടറി ജി...

മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവം ; പ്രതികൾക്കായി ലുക്ക്...

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട്...

സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ല ;...

0
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി...

ജി സുകുമാരൻ നായരുടെ വാദത്തിൽ വി ഡി സതീശന് പിന്തുണയുമായി മുൻമന്ത്രി കെ ബി...

0
കൊല്ലം: മുഖ്യമന്ത്രി അപമാനിച്ചെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ...