ചിലപ്പോള്‍ വാക്ക് പിഴച്ചേക്കാം , ആദ്യമേ മാപ്പ് ; കേരളീയത്തില്‍ കയ്യടി നേടി മമ്മൂട്ടിയുടെ പ്രസംഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകം ആദരിക്കുന്ന ജനതയാകണം കേരളമെന്ന് ആശംസിക്കുന്നതായിനടൻ മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമാകണം കേരളീയം. ഇതൊരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. നമ്മുടെ എല്ലാവരുടെയും വികാരം കേരളീയരാണെന്ന് പറഞ്ഞ മമ്മൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിലില്ലാത്തതിനാല്‍ പിഴവ് സംഭവിച്ചേക്കുമെന്നും മുൻകൂറായി മാപ്പ് ചോദിക്കുന്നുവെന്നും തമാശയും കാര്യവുമായി വ്യക്തമാക്കി. നമസ്‍കാരം. എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍. ഇതൊരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. കേരളീയം. ഇത് കേരള ചരിത്രത്തിലെ മഹാസംഭവമാകട്ടേയെന്ന് ആശംസിക്കുകയാണ് ഞാൻ. എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിലില്ല. എന്തെങ്കിലും വാക്ക് പിഴവുണ്ടാൻ സാധ്യതയുണ്ട്. അതിന് ഞാൻ നേരത്തെ മാപ്പ് ചോദിക്കുകയും ചെയ്യുകയാണ്. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്‍പീക്കറാണ് എന്റ അടുത്ത് ഇരിക്കുന്നത്. പിഴവുണ്ടായാല്‍ രേഖകളില്‍ ഒഴിവാക്കാൻ സ്‍പീക്കര്‍ക്കാകും.

രാഷ്‍ട്രീയവും മതവും ജാതിയും വേറായാകം. നമ്മുടെ എല്ലാവരുടെയും വികാരം കേരളീയരാണെന്നാണ്. മലയാളികളാണ്. കൂടുതല്‍ പേരും മുണ്ടുടുക്കുന്നവരാണ്. മലയാളം സംസാരിക്കുന്നവരാണ്. മലയാളം കേട്ടാല്‍ മനസ്സിലാകുന്നവരാണ്. ഇതായിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക. ഞങ്ങളെ നോക്കി പഠിക്കൂ. ഞങ്ങളൊന്നാണ്. ഞങ്ങളുടെ ആശയങ്ങളും സ്വപ്‍നങ്ങളും ഒന്നാണ്. ഒന്നായി സ്വപ്‍നം കണ്ടതാണ് കേരളം. ഇനിയുള്ള സ്വപ്‍നങ്ങളും പ്രതീക്ഷകളും ഒന്നായിരിക്കണം. വ്യത്യാസങ്ങളെ മറന്ന് ഒന്നായി പ്രയത്നിക്കാം. കേരളത്തെ ഒന്നാം നിരയിലേക്കെത്തിക്കാം. ലോകം ആദരിക്കുന്ന ഒരു ജനതയാകണമെന്ന് ആശംസിക്കുകയും ചെയ്യുന്നു – മമ്മൂട്ടി പറഞ്ഞു

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...