ചൈനയ്ക്ക് വീണ്ടും തിരിച്ചടി : ഹൈസ്പീഡ് ട്രെയിന്‍ കരാര്‍ റദ്ദാക്കി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ 44 സെമി ഹൈസ്പീഡ് ‘വന്ദേ ഭാരത്’ ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി റെയില്‍വേ. ഇന്നലെ രാത്രിയാണ് ടെന്‍ഡര്‍ റദ്ദാക്കിയത്.

44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ച ആറ് കമ്പനികളില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്‌ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്‌ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ സംയുക്ത സംരംഭം രൂപീകരിച്ചത്.

ചൈനീസ് സംയുക്ത സംരംഭവും ടെന്‍ഡര്‍ സമര്‍പ്പിച്ചവരില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ റെയില്‍വേ ഇത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. കേന്ദ്രത്തിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളളതായിരിക്കും പുതിയ ടെന്‍ഡര്‍. അതേസമയം, ചൈനയെ സംബന്ധിച്ച്‌ കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...