മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ അലട്ടുന്ന ആശങ്കകളാണ് ഫോണിന്റെ ബാറ്ററി ചാർജ്ജ്. ചാർജ്ജിങ്ങ് ആവശ്യമില്ലാത്ത ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ചൈന. 50 വര്‍ഷം ആയുസ് നൽകുന്ന ബാറ്ററി ഉൾപ്പെടുത്തിയാണ് ഫോൺ നിർമ്മിക്കുന്നത്. ബാറ്ററിയുടെ പദ്ധതിയാണ് ചൈനീസ് നിര്‍മ്മാതാക്കളായ ബീറ്റവോള്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ പ്രവര്‍ത്തിക്കാൻ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനായി മിനി റിയാക്ടറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ വികിരണം ഉണ്ടാകില്ലെന്നും ബീറ്റവോള്‍ട്ട്. ബാറ്ററി ഒതുക്കമുള്ളതും ചതുരാകൃതിയിലുള്ളതുമാണ്. സൗരോര്‍ജ്ജം ഉപയോഗിക്കാൻ കഴിയാത്ത ബഹിരാകാശ പേടകങ്ങള്‍ അല്ലെങ്കില്‍ ഡ്രോണുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യായാണ് മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനും ചൈന ഉപയോഗിച്ചത്.പ്രത്യക്ഷത്തില്‍ മലിനീകരണം ഇല്ല. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന ബാറ്ററി അപകടകരമായ വികിരണം പുറപ്പെടുവിക്കില്ലെന്നും ബീറ്റവോള്‍ട്ട് അവകാശപ്പെടുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ അലട്ടുന്ന രണ്ട് ആശങ്കകളാണ് ഫോണിന്റെ ബാറ്ററിയുടെ ആയുസും റേഡിയേഷനും. ഇപ്പോഴിതാ ഈ രണ്ട് ആശങ്കകളും അകറ്റുന്ന ഫോണ്‍ ഉടനെത്തും എന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033