പത്തനംതിട്ടയില്‍ ചിരട്ട വിപണനം സജീവം ; ഒരു കിലോ ചിരട്ടക്ക്‌ 32 മുതല്‍ 40 രൂപ വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ചിരട്ടയ്ക്ക് വില വര്‍ദ്ധിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പത്തനംതിട്ട ജില്ലയിലെ നാളികേര കര്‍ഷകര്‍. രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് ചിരട്ടയുടെ വില മൂന്നിരട്ടിയാണ് വര്‍ധിച്ചത്. കിലോയ്ക്ക് 32 രൂപ മുതല്‍ 40 രൂപ വരെയാണ്  ചിരട്ടയ്ക്ക് ഇപ്പോള്‍ വില. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മൊത്ത കച്ചവടക്കാരാണ് പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാരില്‍ നിന്നും വലിയ തോതില്‍ ചിരട്ട ശേഖരിക്കുന്നത്. വാഹനവുമായി വീടുകളിലും ഹോട്ടലുകളിലും എത്തുന്ന കച്ചടക്കാര്‍ ഇവരില്‍ നിന്നും നേരിട്ട് ചിരട്ട വാങ്ങി കൊണ്ടുപോകുന്നതിനാല്‍ വില്‍പ്പനയിലും ബുദ്ധിമുട്ടില്ല. പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ വീടുകളില്‍ എത്തുന്നവരും പ്ലാസ്റ്റിക്കിനും പേപ്പറിനും മുന്‍പേ അന്വേഷിക്കുന്നതും ചിരട്ടയാണ്.

സ്പൂണുകള്‍, ബൗളുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് ആഗോളതലത്തില്‍ പ്രചാരം വര്‍ധിച്ചതും ചിരട്ട കയറ്റുമതി കൂടിയതും ചിരട്ടയ്ക്ക് വില വര്‍ധിക്കാന്‍ കാരണമായി. വാട്ടര്‍ പ്യൂരിഫയറില്‍ വെള്ളം ശുദ്ധീകരിക്കാനും പ്ലൈവുഡ് നിര്‍മ്മാണത്തില്‍ മരത്തിനോടൊപ്പവും ചിരട്ടക്കരി ഉപയോഗിക്കുന്നു. സ്വര്‍ണ്ണപ്പണിക്കും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാനും ചെടികള്‍ക്ക് വളമായും ചിരട്ടക്കരി ഉപയോഗിക്കുന്നു. ഗ്യാസ് വില വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ മേഖലയിലും പാചകത്തിനായി ചിരട്ട ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ തേങ്ങയുടെ വിലയിടിഞ്ഞു എങ്കിലും ചിരട്ടയ്ക്ക് ഉണ്ടായ വിലവര്‍ധനവ് നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...