ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കണം ; യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ചിറ്റാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ മെമ്പർമാർ പ്രതിഷേധ യോഗം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പൂതങ്കര യോഗം ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ സുഭാഷ് പുറമണ്ണ് അധ്യക്ഷത വഹിച്ചു. പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും പദ്ധതികളുടെ എസ്റ്റിമേറ്റ് നിര്‍വ്വഹണം പോലും നാളിതുവരെ തുടങ്ങിയിട്ടില്ല. നിലവില്‍ പഞ്ചായത്തില്‍ ഒരു ഓവര്‍സിയര്‍ മാത്രമാണ് ഉള്ളത്. ഒഴിവുള്ള ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തിയാല്‍ തന്നെ പദ്ധതി നിര്‍വ്വണത്തിലുള്ള കാലതാമസം ഒഴിവാക്കാവുന്നതാണ്. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ താത്കാലിക ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ എം.പാനല്‍ എ.ഇ യെ നിയമിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് യോഗം തീരുമാനിച്ചതില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു.

എം.പാനല്‍ എ.ഇ യെ നിയമിക്കുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിന് പ്രതിപക്ഷ മെമ്പര്‍മാരോട് പഞ്ചായത്ത് പ്രസിഡന്റ് ധിക്കാരപരമായി പെരുമാറുകയും ചെയ്തിരുന്നു. ചിറ്റാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എ.ഇ യും ഓവര്‍സിയറും ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പദ്ധതി ഫണ്ടുകള്‍ പലതും നഷ്ടപ്പെടുകയാണ്. പഞ്ചായത്തില്‍ സ്ഥിരമായി ഇ.ഇ യെ നിയമിക്കുവാനുള്ള നടപടികള്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കണമെന്നും ഇത്തരം ഗൗരവമായ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ആവശ്യമായ നടപടികള്‍ സീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചിറ്റാര്‍ പഞ്ചായത്ത് യു.ഡി.എഫ് ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ഇതുപോലെയുള്ള വിഷങ്ങളില്‍ പ്രതിപക്ഷത്തിന്റെ  കൂടി അഭിപ്രായം മാനിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഈ ഭരണ സമിതി അധികാരത്തില്‍ വന്നതിന് ശേഷം പല കാര്യങ്ങളിലും പഞ്ചായത്ത് പ്രസിഡന്റ് ഇത്തരം സമീപനമാണ് സ്വീകരിച്ചത്. പ്രസിഡന്റിന്റെ ധിക്കാരപരമായ സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് പിന്തുണ നല്‍കി പഞ്ചായത്ത് പടികള്‍ നിരന്തരമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് ചിറ്റാര്‍ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ഡി.സി.സി അംഗങ്ങളായ റോയി ജോര്‍ജ്ജ്, സണ്ണി ചള്ളയ്ക്കല്‍, ചിറ്റാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സജി കക്കാട്ടുകുഴി, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം എഴിവീട്ടിൽ, ഐ.എന്‍.റ്റി.യു.സി ജില്ലാ സെക്രട്ടറി എം.ആര്‍.ശ്രീധരന്‍, ബ്ലോക്ക് സെക്രട്ടറി രവി കണ്ടത്തിൽ, സലീന ഷംസുദീന്‍, സൂസമ്മ ദാസ്, ഷിനു മാത്യു, റെജിമോന്‍, പാര്‍ലമെന്‍ററി ലീഡര്‍ ജോളി റെന്നി, പഞ്ചായത്ത് അംഗങ്ങളായ ഫീലിപ്പോസ്, ഗീതകുമാരി, സജയൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...