റാന്നിയില്‍ ക്രിസ്തുമസ് വിളംബര വാഹന റാലി ഡിസംബര്‍ 21 ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി എക്യൂമെനിക്കൽ ഫെല്ലോഷിപ്പും ക്ലർജി ഫോറവും സംയുക്തമായി 21 ന് ഗ്ലോറിയ 2025 ക്രിസ്തുമസ് ആഘോഷം നടത്തും. വിവിധ സഭാവിഭാഗങ്ങളിലെ ദേവാലയങ്ങൾ ചേർന്ന് അന്നേദിവസം 2.30 ന് ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ്‌ പള്ളിയിൽ നിന്നും ഇട്ടിയപ്പാറ, മാമുക്ക്, വൈക്കം, മന്ദിരം, അങ്ങാടി-പേട്ട വഴി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിലേക്ക് വർണ്ണ ശബളമായ ക്രിസ്തുമസ് വിളംബര വാഹന റാലി നടത്തും.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, കുര്യാക്കോസ് മാർ ഇവാനിയോസ് എന്നിവർ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ്‌ ചെയ്യും. വലിയ പള്ളിയിൽ നടക്കുന്ന സംയുക്ത കരോൾ പ്രോഗ്രാമിൽ കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത എന്നിവർ ക്രിസ്മസ് ദൂത് നൽകും. വിവിധ സഭാ ഗായകസംഗങ്ങൾ പങ്കെടുക്കും.

ഫാ. തോമസ് ഐക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോയി മാത്യു കോർ -എപ്പിസ്കോപ്പാ മുളമൂട്ടിൽ, റവ. ജോൺസൺ വർഗീസ്, ഫാ. സോബിൻ ശാമുവൽ, ഫാ. അനൂബ് സ്റ്റീഫൻ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. ഷിബു. പി. വർഗീസ് മാവേലിൽ പേരങ്ങാട്ട്, അഡ്വ.എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സ്മിജു ജേക്കബ്, ജെയ്സൺ ചിറക്കൽ, ജാൻസി പീറ്റർ, എ. വി. തോമസ്, എം. എസ്. തോമസ് പ്രസംഗിച്ചു. ഫാ. എം. സി. സക്കറിയ മഥുരംകോട്ട് ജനറൽ കൺവീനർ ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...