തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ; കോന്നിയിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകേണ്ട വോട്ടിങ് യന്ത്രം അടക്കമുള്ളവ നൽകുന്നതിൽ കാലതാമസം നേരിട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകേണ്ട വോട്ടിങ് യന്ത്രം അടക്കമുള്ളവ നൽകുന്നതിൽ കാലതാമസം നേരിട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് കോന്നി അമൃത വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രമീകരിച്ച പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ മെഷീനുകൾ ഉൾപ്പെടെയുള്ളവ പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകുവാൻ വൈകിയത്. രാവിലെ 9 മണിക്ക് തന്നെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും എന്ന് അറിയിച്ചിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ 11 ആയിട്ടും സ്ട്രോങ്ങ്‌ റൂം പോലും തുറന്നിരുന്നില്ല.

നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായ പരിചയകുറവാണ് വോട്ടിങ് മെഷീനുകൾ നൽകുവാൻ വൈകിയതിന് കാരണം എന്നും ആരോപണമുയർന്നു. തുടർന്ന് വരണാധികാരികളായ ജില്ലാ കളക്ടർ എസ് പ്രേം കിഷോർ ഐ എ എസ്, കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി എന്നിവർ സ്ഥലത്തെത്തി നടപടികൾ ഏകോപിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണം എന്നും പത്തനംതിട്ട ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കി വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...